ദ്വാരക ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.എസ്.ടി പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ അസലുമായി ജൂൺ അഞ്ചിന് അഭിമുഖത്തിന് എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യല്‍ സയന്‍സിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക.
ഫോണ്‍- 04935-295068

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍