കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.11) പുതുതായി നിരീക്ഷണത്തിലായത് 1281 പേരാണ്. 852 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11899 പേര്‍. ഇന്ന് വന്ന 56 പേര്‍ ഉള്‍പ്പെടെ 538 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 784 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149949 സാമ്പിളുകളില്‍ 148499 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139725 നെഗറ്റീവും 8774 പോസിറ്റീവുമാണ്

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി
മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.