കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി
പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.