എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ‘നിധി ആപ്‌കെ നികാത്ത് (സുവിധ സമാഗം) എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജൂണ്‍ 27 ന് രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍ താല്‍പ്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://qrs.ly/cifwl2x ല്‍ രജിസ്റ്റര്‍ ചെയ്യണം.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്