ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഉപജ്ഞാതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിച്ചു. കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍, ചര്‍ച്ച, ജീവനകാര്‍ക്ക് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി ലക്ഷ്മണന്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പി ഷീന അധ്യക്ഷയായ പരിപാടിയില്‍ സാമ്പത്തിക സ്ഥിതിക്ക് ജില്ലാ ഓഫീസര്‍ കെ.ബിജു, സുല്‍ത്താന്‍ ബത്തേരി ടി.എസ്.ഒ എന്‍.പി നിഖില്‍, പി. റീന, എം.വി അനില്‍, സജി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ