മാനന്തവാടി:
സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. വയോജന പെൻഷൻ മുടക്കം കൂടാതെ നൽകുക, വാർദ്ധക്യ പെൻഷൻ 5000 രൂപയായി ഉയർത്തുക, കേന്ദ്ര പെൻഷൻ വിഹിതം 200 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തുക, വയോജനങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കുക, പിൻവലിച്ച ട്രെയിൻ യാത്രാ സൗജന്യം പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ. ജില്ലാ പ്രസിഡൻ്റ് എ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എം.ബാബു ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി എം എഫ് . ഫ്രാൻസിസ്, ജില്ലാസെക്രട്ടറി വി.വി. ആൻ്റണി, സംസ്ഥാന കൗൺസിൽ അംഗം മാത്യു കോട്ടൂർ, കെ.എം. അബ്രാഹം, ദേവരാജൻ ബത്തേരി, മൊയ്തീൻകുട്ടി പേരിയ, ബാബു ആലാർ, എ.സി.ആലി ,കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.