സാമൂഹികനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ സ്വയം പ്രാപ്തരാക്കുന്നതിന് തൊഴില്‍ നൈപുണി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ജീവിതമാര്‍ഗ്ഗമില്ലാത്ത 18 വയസ് പൂര്‍ത്തിയായവര്‍ ജൂലൈ 15 നകം അപേക്ഷിക്കണം. ജില്ലയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഐഡി കാര്‍ഡ് ലഭിച്ചവര്‍ ജില്ലാ സാമൂഹികനീതി ഓഫീസുമായോ, 04936-205307 നമ്പറിലോ ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.