കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ വനമഹോത്സവം 2024 ന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ അധ്യക്ഷനായിരുന്നു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ രാമന്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നിജിത, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ ഹരിലാല്‍, ഫോറസ്ട്രി ക്ലബ് കോ ഓഡിനേറ്റര്‍ സവിതനാഥ്, അസിസ്റ്റന്റ് ഫോറസ്ട്രി ക്ലബ്ബ് കോ-ഓഡിനേറ്റര്‍ റസീന, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ ശശി, കല്‍പ്പറ്റ ബ്ലോക്ക് ഹരിതസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍, മാനന്തവാടി ഹരിതസമിതി ചെയര്‍മാന്‍ ടി.സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്