വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആവശ്യ സർവീസായി പരിഗണിച്ചിട്ടുള്ള റവന്യു, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദീർഘകാല അവധിയിലുള്ളവർ ഒഴികെയുള്ള ജീവനക്കാർ അവധിയിലുണ്ടെങ്കിൽ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.