നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. ഇന്നു രാവിലെ 10.15 ഓടെയാണ് സംഭവം. നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തി, പാടിപ്പറമ്പ്, അമ്പുകുത്തി, മാളിക, കുറിച്യര്‍മല ഭാഗത്ത് മേല്‍മുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, ചെന്നലായ് കവല എന്നിവിടങ്ങളിലാണ് പ്രതിഭാസം. വര്‍ഷങ്ങള്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശമാണ് കുറിച്യര്‍മല. എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് അമ്പുകുത്തി മലയിലാണ്. ശബ്ദം കേട്ടതായി പറയുന്ന പ്രദേശങ്ങളില്‍ റവന്യു, ജിയോളജി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കയിലാണ്. എടക്കല്‍ ജിഎല്‍പി സ്‌കൂളിന് അധികൃതര്‍ അവധി നല്‍കി

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍