25 കോടിക്ക് പിന്നാലെ നെട്ടോട്ടമോടി മലയാളികൾ: ഓണം ബംബർ വിൽപ്പന കുതിക്കുന്നു; ഇതുവരെ വിറ്റത് 11 ലക്ഷം ടിക്കറ്റുകൾ

ആദ്യദിനം തന്നെ ആറു ലക്ഷത്തിലധികം ടിക്കറ്റ് വിറ്റഴിച്ച്‌ ഓണം ബമ്ബർ വില്പന കുതിക്കുന്നു. ആഗസ്റ്റ് ഒന്നിന് വിപണിയിലെത്തിയ ടിക്കറ്റ് ഇന്നലെ വരെ വിറ്റത് 11 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 9പേർക്ക് 5 ലക്ഷം വീതം സമാശ്വാസ സമ്മാനവുമുണ്ട്. ആദ്യഘട്ടം 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് വിറ്റു തീർ‌ന്നതോടെ രണ്ടാംഘട്ടമായി 10 ലക്ഷം ടിക്കറ്റുകൂടി അച്ചടിക്കുകയായിരുന്നു.

80 ലക്ഷമെങ്കിലും വില്‍ക്കുമെന്നാണ് പ്രതീക്ഷ. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞവർഷം 77 ലക്ഷം ടിക്കറ്റ് വിറ്റിരുന്നു. ഒക്ടോബർ ഒമ്ബതിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 500 രൂപ. 2022ലാണ് ഓണം ബംബറിന്റെ സമ്മാനത്തുക 25 കോടിയാക്കിയത്. തിരുവനന്തപുരം സ്വദേശി അനൂപായിരുന്നു ആദ്യ ഭാഗ്യശാലി. മറ്റ് ബംബർ ടിക്കറ്റുകളെ അപേക്ഷിച്ച്‌ ഓണം ബംബർ ടിക്കറ്റുകള്‍ മറുനാട്ടുകാരടക്കം ധാരാളംപേർ വാങ്ങും. കൂടുതല്‍ പേർക്ക് ലഭിക്കുന്ന തരത്തില്‍ കഴിഞ്ഞ വർഷം മുതല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തിയിരുന്നു. ഇതും ടിക്കറ്റ് വില്പന ഉയരാൻ കാരണമാക്കി.

സമ്മാനഘടന (എണ്ണം)

1 – 25 കോടി(5 ലക്ഷം വീതം സമാശ്വാസ സമ്മാനം: 9പേർക്ക് )
2 – ഒരു കോടി (20)
3- 50 ലക്ഷം (20)
4- 5 ലക്ഷം (10)
5 – 2ലക്ഷം (10)
6- 5000 (54,000)
7- 2000 (81,000)
8 – 1000 (1,24,200)
9- 500 (2,75,400)

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.