കുറഞ്ഞ വിലയും ട്രെണ്ടി ഡിസൈനും ആയി എത്തുന്ന ഈ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കുമോ? വെറും 74,999 രൂപയ്ക്ക് 248 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ഓല; വിവിധ മോഡലുകളുടെ വിലയും ഫീച്ചറുകളും

ഇന്ത്യക്കാരെ ബാറ്ററിയില്‍ പ്രവർത്തിക്കുന്ന വൈദ്യുത സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച കമ്ബനിയാണ് ഓല ഇലക്‌ട്രിക് (Ola Electric). ഇവി വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്ബനി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാണ കമ്ബനിയാണ്. ഇതുവരെ രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം ഇവികള്‍ വിറ്റഴിച്ച കമ്ബനി അടുത്തതായി ഉന്നംവെക്കുന്നത് മോട്ടോർസൈക്കിള്‍ വിപണിയാണ്. അതിന്റെ ഭാഗമായിതാ ഏവരും ഏറെ നാളായി കാത്തിരുന്ന ബൈക്കിനെയും അവതരിപ്പിച്ചിരിക്കുകയാണ് ഓല.

റോഡ്സ്റ്റർ (Ola Roadster) എന്നറിയപ്പെടുന്ന മോഡല്‍ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ എന്നിവയാണ് ഇലക്‌ട്രിക് ബൈക്കുകളിലെ വേരിയന്റുകള്‍. ഇവയ്ക്ക് യഥാക്രമം 74,999 രൂപ, 1,04,999 രൂപ, 1,99,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. താത്പര്യമുള്ളവർക്കായി പുതിയ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗും കമ്ബനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി 2025 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് ബ്രാൻഡ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.2.5kWh, 3.5kWh, 4.5kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി ഓപ്‌ഷനുകളോടെയാണ് റോഡ്‌സ്റ്റർ X വാങ്ങാനാവുന്നത്. ഇവയ്ക്ക് 74,999, രൂപ, 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം റോഡ്‌സ്റ്റർ മോഡല്‍ 3 kWh, 4.5kWh, 6kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി സജ്ജീകരണങ്ങളിലും വാങ്ങാം. ഇവയ്ക്ക് 1,04,999, രൂപ. 1,19,999, രൂപ. 1,39,999 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.ബാറ്ററി കപ്പാസിറ്റിയും വിലയും കൂടാതെ റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ വകഭേദങ്ങള്‍ അവയുടെ റേഞ്ചിന്റെ അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ടോപ്പ്-സ്പെക്ക് X ട്രിമ്മിന് പരമാവധി 200 കിലോമീറ്റർ റേഞ്ചും 124 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് ലഭിക്കുന്നത്. അതേസമയം റോഡ്‌സ്റ്റർ അതിൻ്റെ ടോപ്പ് സ്പെക്ക് വേരിയൻ്റില്‍ 248 കി.മീ. റേഞ്ചും 126 കി.മീ. ടോപ്പ് സ്പീഡും വാഗ്ദാനം ചെയ്യും. റോഡ്‌സ്റ്റർ എക്‌സില്‍ 11 കിലോവാട്ട് മോട്ടോറും റോഡ്‌സ്റ്റർ 13 കിലോവാട്ട് യൂണിറ്റുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും കിടിലമാക്കിയാണ് ഈ രണ്ട് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും പണികഴിപ്പിച്ചിരിക്കുന്നത്. റോഡ്‌സ്റ്റർ X ഇവിയില്‍ സ്‌പോർട്‌സ്, നോർമല്‍, ഇക്കോ റൈഡിംഗ് മോഡുകളും ഓല ഒരുക്കിയിട്ടുണ്ട്. MoveOS 5 നല്‍കുന്ന 4.3 ഇഞ്ച് എല്‍സിഡി സ്ക്രീൻ, ഓല മാപ്‌സ് നാവിഗേഷൻ (ടേണ്‍-ബൈ-ടേണ്‍), അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കണ്‍ട്രോള്‍, DIY മോഡ്, TPMS അലേർട്ടുകള്‍, OTA അപ്‌ഡേറ്റുകള്‍, ഡിജിറ്റല്‍ കീ അണ്‍ലോക്ക്, ഓല ആപ്പ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളും ഇലക്‌ട്രിക് ബൈക്കിന്റെ പ്രത്യേകതകളാണ്.

അതേസമയം റോഡ്‌സ്റ്റർ മോഡലില്‍ ഹൈപ്പർ, സ്‌പോർട്‌സ്, നോർമല്‍, ഇക്കോ എന്നീ റൈഡിംഗ് മോഡലുകളോടെയാണ് വിപണിയിലേക്ക് വരുന്നത്. ഇതിന് 6.8 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ, പ്രോക്‌സിമിറ്റി അണ്‍ലോക്ക്, ക്രൂയിസ് കണ്‍ട്രോള്‍, പാർട്ടി മോഡ്, ടാംപർ അലേർട്ട് തുടങ്ങിയ സ്‌മാർട്ട് ഫീച്ചറുകളും Krutrim അസിസ്റ്റൻ്റ്, സ്‌മാർട്ട് വാച്ച്‌ ആപ്പ്, റോഡ് ട്രിപ്പ് പ്ലാനർ തുടങ്ങിയ AI-പവർ ഫീച്ചറുകളും ഓല സമ്മാനിച്ചിട്ടുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.