ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി

സാക്ഷരതാ മിഷന്‍ ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനേഴാം ബാച്ചുകാരുടെ പൊതുപരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിവസം മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളും രണ്ടാം ദിവസമായ ഇന്ന് (ഓഗസ്റ്റ് 25) സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം വിഷയങ്ങളിലുമാണ് പരീക്ഷ. ജില്ലയിലെ 8 സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. 100 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് ജയിക്കാന്‍ 30 മാര്‍ക്കാണ് ലഭിക്കേണ്ടത്. ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് 50 ല്‍ 15 മാര്‍ക്ക് ലഭിക്കണം. ഏഴാംതരം തുല്യതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് തുടര്‍ പഠനം നടത്താം. കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തുല്യതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മുതിര്‍ന്ന പഠിതാവ് മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ ഹസന് ചോദ്യ പേപ്പര്‍ നല്‍കി കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായ പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, അസി. കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ, സാക്ഷരതാ സമിതി അംഗം ചന്ദ്രന്‍ കെനാത്തി, സാക്ഷരതാ മിഷന്‍ സ്റ്റാഫ് പി.വി.ജാഫര്‍, നോഡല്‍ പ്രേരക്മാരായ ഗ്ലാഡിസ് കെ പോള്‍, പി.വി ഗിരിജ, പ്രേരക്മാരായ വി.പി മഞ്ജുഷ, എം. പുഷ്പലത, എന്‍.പി സക്കീന, പി രുഗ്മിണി, കെ.ജി വിജയകുമാരി, പി.വി അനിത എന്നിവര്‍ പങ്കെടുത്തു.

*67- ാം വയസ്സില്‍ ഏഴാംതരം* *ജയിക്കാനൊരുങ്ങി ഹസന്‍*

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഏഴാംതരം തുല്യതാ പരീക്ഷയെഴുതുന്ന മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ 67 വയസുകാരന്‍ ഹസനാണ് ജില്ലയിലെ പ്രായം കൂടിയ പരീക്ഷാര്‍ത്ഥി. കൂലിപ്പണിക്കാരനായ ഹസന്‍ നാല്‍പ്പതാം വയസ്സില്‍ നട്ടെല്ലിന് ക്ഷതംപറ്റിയതിൻ്റെ അവശതയുണ്ടെങ്കിലും തളരാത്ത മനസുമായി പരീക്ഷയെഴുതാന്‍ എത്തുകയായിരുന്നു. നിവര്‍ന്ന് നടക്കാന്‍ കഴിയാത്ത ഹസൻ കാലില്‍ പ്ലാസ്റ്ററിട്ടാണ് പരീക്ഷയെഴുതാനെത്തിയത്.

*റസീനയ്ക്ക് ഫാഷന്‍ ഡിസൈനറാകണം*:
*പരീക്ഷക്ക് എത്തിയത് വീല്‍ചെയറില്‍*

ആനപ്പാലം മൈതാനിക്കണ്ടിയിലെ സി.യു റസീന ഏഴാംതരം തുല്യതാ പരീക്ഷ എഴുതാനെത്തിയത് വീല്‍ചെയറില്‍. ജന്മനാ പോളിയോ ബാധിച്ച് വീല്‍ ചെയറിലാണ് റസീനയുടെ യാത്ര. സാക്ഷരത, നാലാംതരം തുല്യതാ കോഴ്‌സ് ജയിച്ചാണ് റസീന ഏഴാംതരം തുല്യതാ പരീക്ഷയെഴുതുന്നത്. നന്നായി വസ്ത്രങ്ങള്‍ തുന്നുന്ന റസീന 20 വയസ് മുതല്‍ ഉടുപ്പുകള്‍ തുന്നുകയും ചിത്രങ്ങള്‍ വരച്ച് പെയിന്റ് ചെയ്യും. കിടപ്പ് രോഗിയായ ഉമ്മയ്ക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതും റസീനയാണ്. ദൈനംദിന ശുശ്രൂഷകള്‍ ചെയ്യും . കല്‍പ്പറ്റ നഗരസഭാ പ്രേരക് വി.പി മഞ്ജുഷയാണ് റസീനയുടെ തുടര്‍പഠനത്തിന് സഹായിക്കുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഫാഷന്‍ ഡിസൈനറായി ജീവിതം മെച്ചപ്പെടുത്തണമെന്നതാണ് റസീനയുടെ ആഗ്രഹം

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.