‘സിദ്ധിഖ് സുഹൃത്താണ്, എന്നോട് ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയിട്ടില്ല’, ആശാ ശരത്തിന്റെ വിശദീകരണം

ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ നടൻ സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്. സിദ്ധിഖ് എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരിക്കലും മോശമായ പ്രവര്‍ത്തിയുണ്ടായിട്ടില്ല. കള്ള പ്രചാരണണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും താരം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിദ്ദിഖ് ദൃശ്യം എന്ന ആ സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് ഒരിക്കല്‍ മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും എനിക്ക് ഒരിക്കലും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ നേരിട്ടിടില്ല. കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.

എന്തായാലും നമ്മുടെ മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. എന്തെങ്കിലും അനഭലീഷണമായി നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങളുമായി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.