‘ഇടവേള ബാബുവുമായുള്ള പഴയ വീഡിയോ കുത്തിപ്പൊക്കി, എന്നെ മോശക്കാരിയാക്കി’; ശാലിൻ സോയ

ഓട്ടോ​ഗ്രാഫ് എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാലിൻ സോയ. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും ശാലിൻ തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ തമിഴ് ഷോകളിലും ശാലിൻ പങ്കാളിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാകുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന വെളിപ്പെടുത്തലുകളിൽ ആരോപണ വിധേയനായ നടൻ ഇടവേള ബാബുവും ഒത്തുള്ളൊരു ടിക് ടോക് വീഡിയോയാണിത്. നാളുകൾക്ക് മുൻപ് വൈറലായിരുന്ന ‘മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ..’, എന്ന ​ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു ഇത്. ഇടവേള ബാബുവിന് എതിരായ ആരോപണങ്ങൾ വന്നതിന് പിന്നാലെ ഈ വീഡിയോ വീണ്ടും പ്രചരിക്കുക ആയിരുന്നു. പിന്നാലെ ശാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിമിർശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ഇത്തരം പ്രചാരണങ്ങളിൽ തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് ശാലിൻ പറയുന്നു.

“ഇക്കാര്യത്തിൽ ഞാൻ എന്താണ് പറയേണ്ടത്? വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിൽ സെറ്റിൽ വച്ചെടുത്ത ടിക് ടോക് വീഡിയോ ആയിരുന്നു അത്. അന്ന് ആ പാട്ട് വൈറൽ ആയിരുന്നു. ആ പാട്ടിൽ പേരുള്ള ആളുമായി വീഡിയോ ചെയ്താൽ നന്നാകും എന്ന് കരുതി ചെയ്തതാണ്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കി. അത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയൂ. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ വിശ​ദീകരണം തന്നാലും അതിന്റെ പേരും പറഞ്ഞ് വീണ്ടും എന്നെ ട്രോളില്ലേ. സൈബറിടം ക്രൂരമാണെന്ന് എനിക്ക് നന്നായി അറിയാം. പേരില്ലാത്ത സൈബർ ഭീഷണിക്കാരാണ് പ്രതി സ്ഥാനത്തുള്ളത്. അവരെ ഞാൻ വെറുക്കുകയാണ്”, എന്നായിരുന്നു ശാലിൻ സോയയുടെ പ്രതികരണം. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.