ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സംസ്ഥാന ഫര്‍ണിച്ചര്‍ മാനുഫാച്ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്റെ (ഫുമ്മ) 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി. താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് ആദ്യഘട്ടത്തില്‍ 200 ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിലവില്‍ 400 ഫര്‍ണിച്ചറുകളാണ് ഫുമ്മ കൈമാറിയത്. ഒരു വീട്ടിലേക്ക് രണ്ട് കട്ടില്‍, രണ്ട് ബെഡ്, 4 തലയിണ, ഒരു ഡൈനിങ് ടേബിള്‍, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ് നല്‍കിയത്. പര്‍ണിച്ചറുകള്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ഏറ്റുവാങ്ങി. ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍, ഫുമ്മ സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്