മേപ്പാടി : ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയ ചെണ്ടുമല്ലിക പൂകൃഷിയുടെ വിളവെടുപ്പ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ലാൽ പ്രശാന്ത് എം എൽ, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ലിഡാ ആന്റണി, എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ആയിരത്തിലധികം വരുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളുടെ കാഴ്ച ക്യാമ്പസിലെ വിദ്യാർത്ഥികൾക്കും ഒപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ കണ്ണിന് കുളിരേകുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള