കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം സമ്പൂർണതയിലെത്തുന്ന നിമിഷങ്ങളിലൊന്നായിരുന്നു ആറാം ക്ലാസ് വിദ്യാർഥിനികളും ഇരട്ടക്കുട്ടികളുമായ സാൻസിയ, സാൻമിയ എന്നിവരുടെ പിറന്നാളാഘോഷം. സ്കൂളിൽ പിറന്നാളാഘോഷിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സ്പെഷ്യൽ എഡ്യുക്കേറ്ററായ ജോയ്സി ടീച്ചർ വഴി സ്കൂളിലറിയിക്കുകയും സ്കൂൾ പൂർണ പിന്തുണ നൽകുകയുമായിരുന്നു.
ആഘോഷം പിറന്നാൾക്കുട്ടികളിൽ മാത്രം ഒതുങ്ങി നിന്നില്ല എന്നതായിരുന്നു ഈ ദിനത്തി ന്റെ പ്രത്യേകത.
പങ്കെടുത്ത ഓരോ കുട്ടിക്കും സ്വന്തം ജന്മദിനാഘോഷാനുഭൂതി പകരാൻ ഇതിലൂടെ സാധിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നാൽപതോളം വരുന്ന വിദ്യാർഥികൾ കാട്ടിക്കുളം മോഡൽ ഇൻക്ലുസീവ് സ്കൂൾ പ്രോജക്ടിന്റെ ഗുണഭോക്താക്കളാണ്. ഇവരുടെ ആവശ്യങ്ങൾക്ക് പിന്തുണയായി ഡയപ്പർ ബാങ്കിന്റെ ഉദ്ഘാടനം മദർ പി ടി എ പ്രസിഡണ്ട് നൂപ ടി ജി നിർവഹിച്ചു. എച്ച് എം സബ്രിയ ബീഗം അധ്യക്ഷയായിരുന്നു.എസ് എം സി ചെയർമാൻ ടി സന്തോഷ് കുമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള