ചിറയിൻകീഴിലെ വൃദ്ധയുടെ മരണം കൊലപാതകം; മകളും കൊച്ചുമകളും അറസ്റ്റിൽ

വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലയുടെ മൂത്തമകള്‍ ശിഖ (55), ചെറുമകള്‍ ഉത്തര (35) എന്നിവരെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലക്ക് ശിഖ ഉള്‍പ്പെടെ മൂന്ന് മക്കളാണുളളത്. നിര്‍മ്മലയുടെ പേരിലുളള സ്ഥിരനിക്ഷേപം ചിറയിന്‍കീഴിലെ സഹകരണ ബാങ്കിലാണ്. ശിഖയുടെ പേര് അവകാശികളുടെ പേരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിര്‍മലയുടെ സ്വത്തുക്കളും സമ്ബാദ്യങ്ങളും കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്.

വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു ഇരുവരും. വീടിനോട് ചേര്‍ന്ന ചെറിയ ഷെഡിലാണ് നിര്‍മല താമസിച്ചിരുന്നത്. കഴിഞ്ഞ 14ന് വൈകീട്ട് ഷെഡിന്‍റെ താക്കോല്‍ കാണാത്തതില്‍ ഇരുകൂട്ടരും തമ്മില്‍ വഴക്ക് നടന്നു. ഇതിനിടെ ബെല്‍റ്റ് പോലുളള വളളി ഉപയോഗിച്ച്‌ മകളും ചെറുമകളും ചേര്‍ന്ന് നിര്‍മലയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു.

മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാന്‍ പ്രതികള്‍ നിര്‍മലക്ക് ദിവസവും കൊണ്ടുവന്നിരുന്ന പാല്‍കുപ്പികള്‍ രാവിലെ തന്നെ എടുത്തുമാറ്റിയിരുന്നു. നാട്ടുകാരോട് വലിയ അടുപ്പം കാണിക്കാത്ത പ്രതികള്‍ ബന്ധുക്കളോട് നിർമലക്ക് സുഖമില്ല എന്നാണ് അറിയിച്ചിരുന്നത്.

നാട്ടുകാര്‍ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസം പഴകിയ നിലയില്‍ നിര്‍മലയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച കിടക്കുന്ന സമയത്തും ശിഖയും മകളും നിര്‍മലയുടെ പേരിലുളള ഡിപ്പോസിറ്റ് അവരുടെ പേരില്‍ ആക്കാനുളള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിന്‍കീവ് ഇന്‍സ്‌പെക്ടര്‍ വനീഷ് വി.എസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.