തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച പുത്തരിയുത്സവം ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. ശനിയാഴ്ച രാവിലെ ദൈവത്താൻ മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കതിർ എഴുന്നള്ളിക്കും. ശേഷം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. അന്നേദിവസം പുത്തരിസദ്യയുമുണ്ടാകും.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്