നാല് വര്‍ഷത്തിനകം 126344 വീടുകളില്‍ കൂടി കുടിവെളള കണക്ഷന്‍ നല്‍കും.

ഗ്രാമീണ മേഖലയിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷന് കീഴില്‍ ജില്ലയില്‍ നാല് വര്‍ഷത്തിനകം 126344 വീടുകളില്‍ കൂടി കുടിവെളള കണക്ഷന്‍ നല്‍കും. പ്രതിദിനം ആളൊന്നിന് 55 ലിറ്റര്‍ വെളളം ലഭ്യമാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 13495 വീടുകളില്‍  ശുദ്ധജലമെത്തും. 2021-22 വര്‍ഷത്തില്‍ 3577 കണക്ഷനും 2022-23 ല്‍ 8863, 2023-24 ല്‍ 100409 കണക്ഷനും നല്‍കുന്നതിനുളള കര്‍മ്മപദ്ധതികളാണ് കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കുന്നത്. നിലവില്‍ ജില്ലയില്‍ 48891 ഗാര്‍ഹിക കുടിവെളള കണക്ഷനാണുളളത്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വ്വഹണം. ഒന്നാം ഘട്ടത്തില്‍ നിലവിലുളള പദ്ധതിയിലെ വിതരണ ശൃംഖലയില്‍ നിന്നും കണക്ഷന്‍ നല്‍കും.  രണ്ടാം ഘട്ടത്തില്‍ ഇതുവരെ കുടിവെള്ള പദ്ധതികളില്ലാത്ത പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.  ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ജല ശുചിത്വമിഷനാണ് പദ്ധതിയുടെ  നിര്‍വ്വഹണ ചുമതല വഹിക്കുക. പഞ്ചായത്തുകളുടെയും ഗുണഭോക്തൃ സമിതിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പും പരിപാലനവും.

ആദ്യഘട്ടത്തില്‍ എടവക, കണിയാമ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, വൈത്തിരി, മൂപ്പൈനാട്, മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, തിരുനെല്ലി, മുളളന്‍കൊല്ലി  എന്നിവിടങ്ങളിലാണ്  പദ്ധതി നടപ്പാക്കുന്നത്.  ഇതിനായി 11.24 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെളളമുണ്ട, പനമരം, പുല്‍പ്പള്ളി, പൂതാടി, മേപ്പാടി,വൈത്തിരി, മൂപ്പൈനാട്, കോട്ടത്തറ, പൊഴുതന, നെന്‍മേനി എന്നിവിടങ്ങളിലും കണക്ഷന്‍ നല്‍കും. ഏടവക, കണിയാമ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ,തരിയോട്, വൈത്തിരി,മുട്ടില്‍, മൂപ്പൈനാട് എന്നീ പഞ്ചായത്തുകള്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണസമിതി തീരുമാനം ഇതിനകം വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും 2024 – ഓടെ കുടിവെളള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ജല ജീവന്‍  മിഷന്‍. പദ്ധതിക്കായി കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതത്തിനൊപ്പം ഗ്രാമപഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താവ് 10 ശതമാനവും പദ്ധതിക്കായി കണ്ടെത്തണം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.