വാടക കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വാടക കരാർ അത്ര നിസ്സാരമല്ല, ഒപ്പിടുന്നതിന് മുമ്പ് ദാ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു വീട് അല്ലെങ്കില്‍ മറ്റെന്തെകിലും പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും അതിന്റെ വാടകയായിരിക്കും നോക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ വാടക കരാറില്‍ ഒപ്പ് വെയ്ക്കും. വാക്കാല്‍ പറയുന്നതുകൊണ്ട് പലരും ഈ വാടക കരാർ കാര്യമായി ഗൗനിക്കാറുപോലുമില്ല. എന്നാല്‍ ഒരു വാടക കരാറില്‍ ഒപ്പിടുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം

കൃത്യമായ വാടക

നല്‍കേണ്ട വാടക എത്രയെന്ന് കൃത്യമായി, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കണം . കൂടാതെ ഒരു മാസം, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞിരിക്കുന്ന ഇടവേളകളില്‍ തന്നെയാണോ വാടക നല്‍കേണ്ട തിയതി എന്നുള്ളത് ഉറപ്പിക്കുക, വൈകി വാടക നല്‍കിയാലുള്ള, പിഴകളോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കണം. സൊസൈറ്റി മെയിന്റനൻസ് ഫീസും പാർക്കിംഗ് ചാർജുകളും പോലെയുള്ള ചെലവുകള്‍ ആരൊക്കെ വഹിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിരിക്കണം

വാടക എപ്പോള്‍ വർധിപ്പിക്കും

വാടക കരാർ കിട്ടിയാല്‍, വാടക തുക പരിശോധിക്കുന്നതിനൊപ്പം എപ്പോള്‍ മുതല്‍ ആയിരിക്കും വാടക ഉയർത്തുക എന്നുള്ളത് പരിശോധിക്കണം. മൂന്ന് മുതല്‍ നാല് വർഷം വരെ നീണ്ടുനില്‍ക്കുന്ന ദീർഘകാല കരാറുകള്‍ക്കും പുതുക്കാവുന്ന 11 മാസത്തെ കരാറുകള്‍ക്കും വാടക ഉയർത്തുന്നത് വ്യത്യസ്ത സമയങ്ങളില്‍ ആയിരിക്കും.

നോട്ടീസ്/ലോക്ക്-ഇൻ പിരീഡ്

വാടക കരാറുകള്‍ക്ക് 11 മാസമോ മൂന്ന് വർഷമോ പോലുള്ള നിശ്ചിത കാലാവധി ഉണ്ടെങ്കിലും ചിലപ്പോള്‍, ഭൂവുടമയോ വാടകക്കാരനോ കരാർ നേരത്തെ അവസാനിപ്പിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അവസരങ്ങളില്‍, എന്താണ് വ്യവസ്ഥയെന്ന് രേഖപ്പെടുത്തിയിരിക്കണം. ഇരു കൂട്ടർക്കും ഒരു മാസത്തെ നോട്ടീസ് പിരീഡ് കാലയളവാണ് സാധാരണ നല്‍കാറുള്ളത്.

നിയന്ത്രണങ്ങള്‍

കരാറില്‍ വാടകക്കാർ എന്തൊക്കെ അനുവദിനീയമാണ്, അല്ല എന്നുള്ളത് വ്യതമാക്കണം. വളർത്തുമൃഗങ്ങളെ നിരോധിക്കുക, പാർക്കിംഗ് പോലുള്ള മറ്റ് പരിമിതികള്‍ എന്നിവ വ്യക്തമാക്കണം. എല്ലാ നിയന്ത്രണങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുകയും കരാറില്‍ അംഗീകരിച്ച പരിധികള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

വസ്തുവക

വാടക കരാറില്‍ തീർച്ചയായും കെട്ടിടത്തില്‍ ഉടമ നല്‍കുന്ന വസ്തുവകകള്‍ എന്തൊക്കെയെന്ന് രേഖപ്പെടുത്തണം. ഉദാഹരണത്തിന്, ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ. ഭാവിയില്‍ സാധ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ വിശദാംശങ്ങള്‍ നന്നായി വായിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.