ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ സ്റ്റാർഷിപ്പ് എർത്ത് യാഥാർത്ഥ്യമാകുന്നു?

ചരിത്ര വിജയം നേടിയാണ് ‌ ‌ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയമിച്ചത്. മസ്‌കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കി അധികചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മസ്കുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്. ബഹിരാകാശ യാത്രയുടെ മുഖം തന്നെ മാറ്റിയ മസ്കിലൂടെ ലോകത്തെ യാത്രാവേഗം തന്നെ മാറ്റുന്ന പദ്ധതിയാണ് നടപ്പാക്കാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍. പദ്ധതി യാഥാർത്ഥ്യമാകുമ്ബോള്‍ രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തിലടക്കം അദ്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാകുക. മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിലൂടെ ലോകത്തെ ഏറ്റവും ശക്തവും അതിവേഗതയുമുള്ള ഭൂഖണ്ഡാന്തര യാത്ര സാദ്ധ്യമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും. നിലവില്‍ ഇന്ത്യ – അമേരിക്ക യാത്രയ്ക്ക് 22 മണിക്കൂർ മുതല്‍ 38 മണിക്കൂർ വരെ സമയമാണ് എടുക്കുക. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ എത്താവുന്ന രീതിയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. 1000 യാത്രക്കാരെ വരെ കൊണ്ടുപോകാൻ സ്റ്റാർഷിപ്പിന് കഴിയും. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര.
വീഡിയോ👇
https://x.com/ajtourville/status/1854208120148619567?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1854208120148619567%7Ctwgr%5E56f014f94187041c5c96c805c8df8f4ee79df7e9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D116408

ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും എന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ലോസ് എഞ്ചല്‍സില്‍ നിന്ന് ടൊറന്റോയിലേക്ക് 24 മിനിട്ടിലും ലണ്ടനില്‍ നിന്ന് ന്യൂയോർക്കിലേക്ക് 29 മിനിട്ടിലും ഡല്‍ഹിയില്‍ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിട്ടിലും എത്തിച്ചേരാം. ഈ ആശയം സോഷ്യല്‍ മീഡിയയില്‍ വൻചർച്ചയ്ക്ക് തുടക്കമിട്ടു, രണ്ടാം ട്രംപ് സർക്കാർ ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടുമെന്ന് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചു. ഇത് ഇപ്പോള്‍ സാദ്ധ്യമാണെന്ന് മസ്ക് പോസ്റ്റിന് പ്രതികരണം അറിയിച്ചിട്ടുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.