വെണ്ണിയോട്: വയനാട് ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര മോഡി സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ദുരന്തബാധിതരോടുള്ള സംസ്ഥാന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും യു ഡി എഫ് നടത്തുന്ന വയനാട് ഹർത്താലിന് ഐക്യദാർഢ്യവുമായി കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി ജാഥക്ക് സി സി തങ്കച്ചൻ, സുരേഷ് ബാബു വാളൽ, സി.കെ ഇബ്രായി, ജോസ്പീയൂസ് ,ടി ഇബ്രായി,
വി ഡി രാജു,യു മമ്മുട്ടി, എം ഷാഫി, ജീവോതി മമ്മുട്ടി, അനീഷ് പി.എൽ, പി.കെ മൊയ്തു, തുർക്കി മമ്മുട്ടി ,വി.ജെ പ്രകാശൻ, ജോസ് പി.കെ, പി.കെ രാധാകൃഷ്ണൻ വി.ജെ സുധീർ എന്നിവർ നേതൃത്വം നൽകി.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.