5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ മുന്നോട്ടു വെക്കുന്നത്. ABPMJAY ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസാണെന്ന് വിദഗ്ദർ പറയുന്നു. നിലവില്‍ കോടിക്കണക്കിന് കുടുംബത്തിനാണ് ഈ സ്കീമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

70 വയസ്സും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീം വഴി സൗജന്യ ചികിത്സയ്ക്ക് അർഹതയുള്ളത്. സർക്കാർ, പ്രൈവറ്റ് തുടങ്ങി എല്ലാ ആശുപത്രിയിലും ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ഇൻഷൂറൻസ് പ്രയോജനപ്പെടുത്താം. നിലവില്‍ പ്രതിവർഷം 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് കവറേജ് ABPMJAY ഉറപ്പ് നല്‍കുന്നത്. ചികിത്സയ്ക്കു പുറമേ താമസ സൗകര്യം, ഭക്ഷണം എന്നിവയും സ്കീമില്‍ ഉള്‍പ്പെടുന്നു. മറ്റു സ്കീമുകളിലുണ്ടെങ്കിലും മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൻ്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഹെല്‍ത്ത് ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ കാർഡ് വിതരണം ചെയ്യാനുള്ള പദ്ധതിയും ആയുഷ്മാൻ ഭാരത് തീരുമാനിച്ചിട്ടുണ്ട്. 2025ല്‍ ആയുഷ്മാൻ ഭാരതിന്റെ ഹെല്‍ത്ത് കാർഡ് ഗൂഗിള്‍ വാലറ്റില്‍ ലഭ്യമാകും. ഇത് ഫിസിക്കല്‍ കാർഡ് സൂക്ഷിക്കുന്നതിലെ പ്രതിസന്ധി ഒഴിവാക്കുന്നു.

ഓണ്‍ലൈനായി അപേക്ഷിക്കാം?

നിങ്ങള്‍ക്ക് 70 വയസും അതില്‍ കൂടുതലുമുണ്ടോ? എങ്കില്‍ ആയുഷ്മാൻ ഭാരതിന്റെ ഹെല്‍ത്ത് കാർഡിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി സർക്കാർ പ്രത്യേക പോർട്ടലും ആയുഷ്മാൻ ആപ്പും പ്രവർത്തിക്കുന്നു. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.

രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍

ആധാർ കാർഡ്
മൊബൈല്‍ നമ്ബർ
ഇമെയില്‍ ഐഡി
പോർട്ടലിലൂടെ അപേക്ഷിക്കുന്നത് എങ്ങനെ?

ആദ്യം നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (NHA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റില്‍ എത്തിയ ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബർ ടൈപ്പ് ചെയ്യുക.
ക്യാപ്‌ച പൂരിപ്പിച്ച്‌ ലഭിച്ച OTP പരിശോധിക്കുക.
ഇനി 70 വയസ്സിനു മുകളില്‍ പ്രായമുള്ളവർക്കായി നല്‍കിയിരിക്കുന്ന ബാനറില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിവിധ വിവരങ്ങളായ സംസ്ഥാനം, ജില്ല, ആധാർ നമ്ബർ എന്നിവ നല്‍കുക.
അതിനു ശേഷം eKYC പ്രക്രിയ പൂർത്തിയാക്കുക. അതായത് ആധാർ OTP ഉപയോഗിച്ച്‌ KYC പൂർത്തിയാക്കി നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ അംഗീകരിച്ച്‌ 15 മിനിറ്റിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഈ ഹെല്‍ത്ത് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം
മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം.

ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആയുഷ്മാൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ഇനി മൊബൈല്‍ നമ്ബറും ഒടിപിയും ഉപയോഗിച്ച്‌ ആപ്പില്‍ ലോഗിൻ ചെയ്യുക.
ആധാർ വിശദാംശങ്ങളും ഡിക്ലറേഷൻ ഫോമും പൂരിപ്പിക്കുക.
ശേഷം നിങ്ങളുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക.കു
ടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് eKYC പ്രക്രിയ പൂർത്തിയാക്കുക.
ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി. അതിനു ശേഷം കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.
സ്കീമിന്റെ പ്രധാന നേട്ടങ്ങള്‍

പ്രത്യേക ആയുഷ്മാൻ കാർഡ്: ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഹെല്‍ത്ത് കാർഡ് ലഭിക്കും.
ടോപ്പ്-അപ്പ് കവർ: ഈ സ്കീമില്‍ ഇതിനകം എൻറോള്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് ഓരോ വർഷവും 5 ലക്ഷം രൂപ കവറേജുണ്ട്.
കുടുംബ കവർ: പദ്ധതിയില്‍ രജിസ്റ്റർ ചെയ്യാത്ത മുതിർന്ന പൗരൻമാർ ഉണ്ടെങ്കിലും കവർ കിട്ടും. അത് അവരുടെ കുടുംബാടിസ്ഥാനത്തിലാണ് 5 ലക്ഷം രൂപയുടെ വാർഷിക പരിരക്ഷ ലഭിക്കുന്നത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.