വാട്‌സാപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പോലീസ്. ഒരാളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യുകയും ഇതിലെ എല്ലാം കോണ്‍ടാക്റ്റുകള്‍ക്ക് മെസേജ് അയച്ച് ഹാക്ക് ചെയ്യുന്നതാണ് ഇതിന്റെ രീതി. വാട്‌സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും. അത് ഒന്ന് പറഞ്ഞ് തരുമോ എന്ന് പറഞ്ഞാണ് ഹാക്കിംഗിന്റെ ആദ്യപടി. അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരില്‍ ആകും അഭ്യർത്ഥന എന്നതിനാല്‍ പലരും ഇതിനു തയ്യാറാകുന്നു . നമ്പർ പറഞ്ഞ് കൊടുക്കുന്നതിലൂടെ നിങ്ങളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടുന്നു. വാട്‌സാപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പേഴ്‌സണല്‍ മെസേജുകളിലേക്കും, ചിത്രങ്ങള്‍, വീഡിയോ എന്നിവയിലേക്ക് എല്ലാം തട്ടിപ്പുകാർക്ക് ആക്‌സസ് ലഭിക്കുന്നതാണ് . തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര തന്റെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു എന്ന് മുന്നറിയിപ്പ് മെസ്സേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസ്സേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നു. പരിചയക്കാർ ആയാലും അപരിചിതരില്‍ നിന്നും ഉള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന് ആവശ്യവുമായി വരുന്ന മെസ്സേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കരുത് എന്ന് പോലീസ് നിർദേശിക്കുന്നു. കൂടാതെ വാട്‌സാപ്പിലെ ടൂ സ്റ്റെപ് വെരിഫിക്കേഷൻ ആക്റ്റീവ് ആക്കി വെയ്ക്കണമെന്നും പോലീസ് നിർദേശിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍