ഹോമിയോ വകുപ്പ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു.

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ ഹോമിയോ ഡിസ്‌പെന്‍സറി/ ആശുപത്രികളില്‍ 2025 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെ അറ്റന്‍ഡര്‍, ഡിസ്‌പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ ആശുപത്രി/ ടി.സി.എം.സിയില്‍ എ ക്ലാസ് രജിസ്‌ട്രേഷനുള്ള അംഗീകൃത ഡോക്ടറുടെ കീഴില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കൗണ്ടര്‍ സൈന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൗണ്ടര്‍ സൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തി പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില്‍ ഡിസംബര്‍ 7 ന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04936 205949.

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.