ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(മീഡിയേഷന്‍) റഗുലേഷന്‍ 2020, ക്ലോസ്- 3 പ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാലിലോ, cdrfwayanad@gmail.com ലോ ലഭിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍- 04936-202755.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍