നൂൽപ്പുഴ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയൽ , കോട്ടപറമ്പിൽ വീട്ടിൽ കെ.പി. സഹദ്(24)നെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടിൽ നിന്നുമാണ് ഡിസംബർ11ന് ഇയാൾ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വയറുകൾ മോഷ്ടിച്ചത്. വീട്ടിൽ സൂക്ഷിച്ച വയറുകളും വയറിങ് ചെയ്ത് വെച്ച വയറുകളും ഇയാൾ കവർന്ന് പ്ലാസ്റ്റിക് അനാവരണം കത്തിച്ചു കളഞ്ഞ ശേഷം കോപ്പർ കടയിൽ വിൽക്കുകയായിരുന്നു. സംഭവം നടന്ന വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എസ്.ഐ ഇ.കെ. സന്തോഷ്‌കുമാർ, എ.എസ്.ഐ ഷിനോജ്, എസ്. സി. പി. ഒ മുഹമ്മദ്, സി. പി. ഒമാരായ അനു ജോസ്, പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍