തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഡി.എം.ഇ അംഗീകൃത ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 20 ന് രാവിലെ 10.30 ന് തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഫോണ്‍ 04935 235909

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.