വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടട്ടു. 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തില്‍ അഡ്വ. മിനി മാത്യൂസ്, വനിതാ സെല്‍ പി.ഒ ഗിരിജ, കൗണ്‍സിലര്‍മാരായ ബിഷ ദേവസ്യ, കെ.ആര്‍ ശ്വേത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍