സ്‌കൂള്‍തല ക്വിസ് മത്സരം ജനുവരി 6 ന് മുട്ടില്‍ സ്‌കൂളില്‍

ഇന്റര്‍നാഷണല്‍ ക്വിസ് അസോസിയേഷന്റെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായുള്ള ജില്ലയില മത്സരം ജനുവരി 6 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളില്‍ രാവിലെ 10 ന് നടത്താന്‍ അസിസ്റ്റന്റ് കളക്റ്റര്‍ എസ് ഗൗതം രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒരു ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് രണ്ട് അംഗങ്ങളുള്ള അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://iqa.asia/registration എന്ന പോര്‍ട്ടലില്‍ ക്വിസ് പ്ലയെര്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷത്തേക്ക് രജിസ്രജിസ്ട്രേഷന്‍ ഫീസ് 177 രൂപയാണ്. ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രജിസ്ട്രേഷന്‍ കാര്‍ഡും പന്ത്രണ്ടു മാസം ഐ.ക്യൂ.എ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും. ഡിഡിഇ ശശീന്ദ്രവ്യാസ് വി.കെ, ഡി.ഇ.ഒ ശരചന്ദ്രന്‍ കെ. കെ.എ.എ, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം. സെബാസ്റ്റ്യന്‍,
ജില്ലാ ലോ ഓഫീസര്‍ ഫൈസല്‍ സി.കെ. ജില്ലാ ഇനഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു. പി, ലിനറ്റ് ഇ.ജെ, ആല്‍ഫിന്‍ കെ. ഫ്രാന്‍സിസ് ഐ.ക്യൂ.എ സെക്രട്ടറി ഷാജന്‍ ജോസ് എന്നിവര്‍പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.