ഹൃദയം നിറച്ച് താലോലം. താരമായി അസിം വെളിമണ്ണ

ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് ഭിന്നശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘താലോലം 2024’ ഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തോളം വളർന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ ആണ് പല ചരിത്രങ്ങളും പിറക്കുന്നത് എന്ന് നിരവധി റെക്കോർഡുകൾക്ക് ഉടമയും ആഗോളതലത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഹമ്മദ് ആസിം വെളിമണ്ണ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികളും നിരവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു. ആടിയും പാടിയും മനസ് നിറച്ച് ക്രിസ്തുമസ് കേക്കിന്റെ മധുരവും നുണഞ്ഞാണ് പരിപാടി അവസാനിച്ചത്. ചെന്നലോട് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്‌വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, ജിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *