വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എ മാണ് യോഗ്യത. അപേക്ഷകര്‍ക്ക് എ.എല്‍.എസ് ആമ്പുലന്‍സില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935 240264.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.