കരൾരോഗ ബാധിതനായി എറണാകുളത്ത് ചികിത്സ യിലായിരുന്ന ചൂരൽമല സ്വദേശി വിവേക് (23) ന്റെ ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിവേകിൻ്റെ കരൾ മാറ്റിവെക്കാൻ ചികിത്സാ സഹായനിധിയടക്കം രൂപീകരിച്ച് ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ശ്രമം നടക്കുന്ന തിനിടെയാണ് മരണം സംഭവിച്ചത്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ