ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് എന്ന പുതിയ വൈറസിന്റെ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. എച്ച്‌എംപിവിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ചൈനയില്‍ നിന്ന് വന്നിട്ടില്ല. മിക്ക വിവരങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. രോഗം അതിവേഗം പടരുന്നതായും കുട്ടികളെയും പ്രായമായവരെയും കൂടുതലായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്. സാധാരണ സന്ദര്‍ഭങ്ങളില്‍, ഇത് ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു. ചെറിയ കുട്ടികളില്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകളില്‍, പ്രായമായവരില്‍ ഇവ ഗുരുതരമായേക്കാം. 2001-ലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ച് രോഗത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടാം. എന്നാല്‍ സാധാരണയായി ഇതിന്റെ ഇന്‍കുബേഷന്‍ കാലയളവ് 3 മുതല്‍ 6 ദിവസം വരെയാണ്. വൈറസ് പടരാതിരിക്കാന്‍ കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്യുന്നു. ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തു പോകുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ കൈ കഴുകുന്നതും പ്രധാനമാണ്. നിലവില്‍ എച്ച്‌എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയില്ല. വാക്‌സിനും വികസിപ്പിച്ചിട്ടില്ല.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍