സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

നിലവില്‍ ഡിജിറ്റല്‍ ബാങ്കിങ് വഴി സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിനായുള്ള അപേക്ഷ നല്‍കുന്നതിനും കെവൈസി പൂർത്തിയാക്കുന്നതിനും അക്കൗണ്ട് ആരംഭിക്കാനും നിമിഷങ്ങള്‍ മാത്രം മതി. എന്നാല്‍ കണ്ണുംപൂട്ടി എത്ര ബാങ്ക് അക്കൗണ്ടുകള്‍ വേണമെങ്കിലും എടുത്തുകളയാമെന്ന ധാരണ വേണ്ട, ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് ധനകാര്യം നിയന്ത്രിക്കാൻ എളുപ്പമാക്കുന്നുണ്ടെങ്കിലും ഇവ കൈകാര്യം ചെയ്യുക എന്നുള്ളത് പ്രയാസകരമാണ്.

ഉപഭോക്താക്കള്‍ക്ക് തുറക്കാവുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റിസർവ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാം. എന്നാല്‍ അതിലുള്ള പ്രയാസങ്ങള്‍ മനസിലാക്കാം.

മിനിമം ബാങ്ക് ബാലൻസ്:

ഏറ്റവും പ്രധാനം മിനിമം ബാലൻസ് തന്നെയാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. അക്കൗണ്ടില്‍ മിനിമം ബാലൻസ് ഉണ്ടായിരിക്കുന്നതിന് ഓരോ സേവിംഗ്സ് അക്കൗണ്ടിനും അതിന്റേതായ പരിധിയുണ്ട്. നിങ്ങള്‍ തുക നിലനിർത്തുന്നില്ലെങ്കില്‍, ബാങ്ക് പിഴ ഈടാക്കിയേക്കാം.

സാമ്ബത്തിക ആസൂത്രണം:

ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികള്‍ കൃത്യമായ സാമ്ബത്തിക ആസൂത്രണം നടത്തണം. ഓരോ അക്കൗണ്ടിന്റെയും ഇടപാടുകള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ മാറി പോകാതെ ഇടപാടുകള്‍ പൂർത്തിയാക്കാൻ കഴിയണം.

ആനുകൂല്യങ്ങളും ചെലവുകളും:

ബാങ്ക് നല്‍കുന്ന ആനുകൂല്യങ്ങളുമായി ചെലവുകള്‍ താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ആനുകൂല്യങ്ങള്‍ ചെലവിനേക്കാള്‍ കൂടുതലാണെങ്കില്‍, അവ ഒഴിവാക്കുക.

വിവിധ തരം അക്കൗണ്ടുകള്‍:

ഇക്കാലത്ത്, കറന്റ് അക്കൗണ്ടുകള്‍, സാലറി അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍, ആവർത്തന നിക്ഷേപ അക്കൗണ്ടുകള്‍, എൻആർഐ അക്കൗണ്ടുകള്‍, എൻആർഒ അക്കൗണ്ടുകള്‍ തുടങ്ങി നിരവധി തരത്തിലുള്ള അക്കൗണ്ടുകള്‍ തുറക്കാൻ ബാങ്കുകള്‍ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അക്കൗണ്ട് തുറക്കാൻ കഴിയും; പലിശയുടെ ആനുകൂല്യം കാരണം മിക്ക ആളുകളും സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുന്നു. സേവിംഗ്സ് അക്കൗണ്ടില്‍ വിവിധ ഓപ്ഷനുകളും ഉണ്ട്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.