പുലിക്കാട് ഗവ.എൽപി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരുമിച്ചാൽ ഒരുരിപ്പിടം പദ്ധതി സമർപ്പിച്ചു. വിവിധ വ്യക്തികൾ വിഭിന്ന കൂട്ടായ്മകളിൽ നിന്നുമുള്ള സാമ്പത്തിക സഹായത്തോടെ വാങ്ങിയ കസേരകൾ പിടിഎ
പ്രസിഡണ്ട് കുന്നത്ത് അബ്ദുല്ല സ്കൂൾ പ്രധാനധ്യാപിക ബീന ടീച്ചർക്ക് കൈമാറി.
വാർഡ് മെമ്പർ കെ നിസാർ , മാനന്തവാടി ബിപിസി സുരേഷ് കെകെഎ , മുൻ എച്ച് എം ലൈല ടീച്ചർ ,പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ പള്ളിയാൽ,
എം പിടി എ പ്രസിഡണ്ട് റാഷിദ പള്ളിയാൽ ,എസ് എം സി ചെയർമാൻ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി മുജീബ് മാസ്റ്റർ , കുടുംബ ശ്രീ പ്രതിനിധി റഹീന , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അനസ് , വിദ്യാർഥി പ്രതിനിധി അൻഷിദ് എന്നിവർ സംസാരിച്ചു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള