കൽപ്പറ്റ: ചുള്ളിയോടെ വ്യാപാരി രഞ്ജിത്തിനെ കടയിൽ കയറി അക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് പണി നടക്കുന്ന സ്ഥലത്ത് നിർമ്മാണം തടസപ്പെടുന്ന രീതിയിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനാണ് വ്യാപാരിയെ മർദ്ദിച്ചത്. കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജിൻ. ടി.ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ഉസ്മാൻ, നൗഷാദ് കരിമ്പനക്കൽ, സി.രവീന്ദ്രൻ, മാത്യു മത്തായി ആതിര, സി.വി. വർഗീസ്, കെ.ടി. ഇസ്മായിൽ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, വി.ഡി. ജോസ്, ശിവദാസൻ മണവാട്ടി, സാബു അബ്രാഹം, അഷ്റഫ് കൊട്ടാരം, ശ്രീജ ശിവദാസ്, ഷിബി നെല്ലി ച്ചുവട്ടിൽ, അഷ്റഫ് ലാന്റ് മാർക്ക്, ഖാദർ വടുവൻചാൽ, വി.കെ റഫീഖ്, അജിത്ത് പി.വി., പ്രമീഷ് മീനങ്ങാടി, പി.കെ അബ്ദുറഹ്മാൻ, സേവ്യർ കരണി, ഓമനക്കുട്ടൻ ചീരാൽ, വി. ഹരിദാസ്, എം. മുജീബ്, ടി.സി. വർഗ്ഗീസ്, ജോയി പനമരം, അനിൽ കുമാർ, അസ്‌ലം ബാവ, കുഞ്ഞുമോൻ മീനങ്ങാടി, അത്തിൻ അമ്മദ്, റഫീഖ് മേപ്പാടി, നിസാർ ദിൽവേ, താരിഖ് കടവൻ, പ്രസംഗിച്ചു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ