മുട്ടിൽ വ്യവസായ ഓഫീസിന് സമീപം റോഡിൽ നിർത്തിയിട്ട ടിപ്പറിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. മുട്ടിൽ സ്വദേശി പഞ്ചാര ഷക്കീറാണ് മരിച്ചത്. മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനമൊരുക്കാതെയാണ് ടിപ്പർ റോഡിൽ നിർത്തിയിട്ടിരുന്നതെന്നും, ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന