അമ്മയുടെ ഒത്താശയോടെ 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്: കുട്ടിയുടെ അമ്മയെയും കാമുകനെയും മംഗലാപുരത്തെ ഒളിത്താവളത്തിൽ നിന്നും പൊക്കി പത്തനംതിട്ട പോലീസ്

മലപ്പുറം കാളികാവ് പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം. കൂടാതെ മൂന്നു ബലാല്‍സംഗവും മോഷണവും പോക്‌സോയും ഉള്‍പ്പെടെ മറ്റ് 11 11 ക്രിമിനല്‍ കേസുകളും.അമ്മയുടെ ഒത്താശയോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ജയ്‌മോന്‍ കൊടും ക്രിമിനല്‍.

അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍, മണിമല, ബാലരാമപുരം തുടങ്ങിയ പോലീസ് സേ്റ്റഷനിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളത്.പതിനാലുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന അമ്മയും കാമുകനും മംഗലാപുരം മുല്‍ക്കി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. റാന്നി അങ്ങാടി ഉന്നക്കാവ് പള്ളിനടയില്‍ ജയ്‌മോന്‍ (42), കുട്ടിയുടെ അമ്മയായ തിരുവനന്തപുരം സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മാസങ്ങളായി ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 15 ന് പുലര്‍ച്ചെ ഒരു മണിക്ക് പത്തനംതിട്ട കോളേജ് ജങ്ഷന് സമീപമുള്ള ഹില്‍ റോക്ക് ലോഡ്ജിലെ മുറിയില്‍ വച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. മാതാവിന്റെ ഒത്താശയോടെയായിരുന്നു പീഡനം. ബാലരാമപുരം പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പത്തനംതിട്ട സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ബലാത്സംഗത്തിനും പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി. ഷിബുകുമാര്‍ പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, പീഡന നിരോധനനിയമപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് നന്ദകുമാര്‍ അന്വേഷണം ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണച്ചുമുതലയുണ്ടായിരുന്ന ഒന്നാം പ്രതി, രണ്ടാം പ്രതിയുടെ സഹായത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറയാതെ രണ്ടാം പ്രതി ഇയാളെ സഹായിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായതും കൗണ്‍സിലിംഗിലൂടെ കുട്ടി നേരിട്ട ക്രൂരപീഡനങ്ങള്‍ വെളിവാക്കപ്പെട്ടതും.

ലോഡ്ജ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്തി അമ്മയുടെ മുമ്ബില്‍ വച്ച്‌, കുട്ടിയെ കട്ടിലില്‍ നിന്നും വലിച്ചു താഴെ ഇട്ടശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച്‌ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സാഹസികമായ അന്വേഷണത്തിലൂടെയാണ് ഒളിയിടത്തില്‍ നിന്നും പ്രതികളെ പിടികൂടിയത്.രണ്ട് ദിവസമായി തമ്ബടിച്ച്‌ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ ജയ്‌മോനെ കീഴടക്കുകയായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്തുവരുന്ന കൊടും ക്രിമിനല്‍ ആണ് ഇയാള്‍. യുവതി ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയ്‌മോനും മുങ്ങി. അന്വേഷണസംഘം ലോഡ്ജില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പഠിച്ച സ്‌കൂളില്‍ നിന്നും രേഖകള്‍ പരിശോധിച്ച തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് പ്രത്യേകസംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍, മംഗലാപുരം മുള്‍ക്കി പോലീസ് സേ്റ്റഷന്‍ പരിധിയില്‍ ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, അവിടുത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.