മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ ‘കാട്ടിക്കൂട്ടലുകള്‍ക്കും’ കോടതിയുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വിമർശനവും ബോബി ചെമ്മണ്ണൂർ കേള്‍ക്കേണ്ടി വന്നു.ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം പഴയ അശ്ലീല പരാമർശവും ദ്വയാർത്ഥ പ്രയോഗങ്ങളൊന്നും ഇല്ലാത്ത മാന്യനായ ബോബിയെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഏറ്റവും പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ എന്ന മോനി ഭോസ്ലയെ എത്തിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ബോബി ശ്രദ്ധേയനായി മാറുന്നതിനും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു.

15 ലക്ഷം രൂപ നല്‍കിയാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂർ കോഴിക്കോട് എത്തിച്ചതെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ബോബിയെ ഈ നീക്കത്തിന്റെ ഗുണം എത്രോയോ കോടികള്‍ മുടക്കിയാലും കിട്ടാത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായി മാറിയ ചില കുറിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

‘ബിസിനസ് അറിയുന്നവനാണ് ബോബി ചെമ്മണ്ണൂർ. 15 ലക്ഷം രൂപ മുടക്കിയാണ് കുംഭമേളയിലെ വൈറല്‍ താരത്തെ കേരളത്തില്‍ എത്തിച്ചത്. അതുകൊണ്ട് അയാള്‍ക്ക് ലഭിക്കുന്നത് കേരളം മുഴുവനുള്ള കവറേജും ചിലപ്പോള്‍ കേരളത്തിന് പുറത്തും ഒക്കെയുള്ള പ്രശസ്തിയും ആയിരിക്കും. നേരെമറിച്ച്‌ പ്രമുഖ പത്രങ്ങളില്‍ ഒന്നാപേജ് പരസ്യം കൊടുക്കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ചെലവാകും. പണ്ടത്തെപ്പോലെ പത്രം ഒന്നും വായിക്കുന്ന അവസ്ഥ അല്ലാത്തതുകൊണ്ട് അതുകൊണ്ട് വലിയ പ്രയോജനവും ഇല്ലാതാനും. ഇനി ടിവിയില്‍ കൊടുക്കാമെന്ന് വച്ചാല്‍ ടിവി കാണുന്ന ആളുകള്‍ കൂടുതലും പഴയ തലമുറയാണ്. എങ്ങനെ നോക്കിയാലും മുടക്കിയ 15 ലക്ഷത്തിന് കോടികളുടെ പരസ്യമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അത് അദ്ദേഹം ലാഭിച്ചു. ബുദ്ധിമാനാണ് ബോബി.’ എന്നാണ് ബംഗ്ലൂർ മലയാളി എന്ന പേജില്‍ വന്ന കുറിപ്പ്.

മൊണാലിസയ്ക്ക് ബോബി 15 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്നുള്ളത് വലിയ സന്തോഷമുള്ള വാർത്തയാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത് ബൊച്ചേ ചെയ്ത വലിയൊരു പുണ്യ പ്രവൃത്തി തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഏത് കുപ്പയില്‍ ആണെങ്കിലും ദൈവ നിയോഗം ഉണ്ടെങ്കില്‍ ഭാഗ്യം നമ്മെ ഇങ്ങോട്ട് തേടിയെത്തും എന്ന ഒറ്റ ഉദാഹരണമാണ് മൊണാലിസ. ചിലപ്പോള്‍ അതിനായി നാം ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം. കഠിന പ്രയാതനകള്‍ ചെയ്യേണ്ടി വന്നേക്കാം. ഒരുപാട് വിഷമ ഘട്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത് മൊണാലിസയുടെ ഭാഗ്യത്തിനപ്പുറം ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ ഉള്‍പ്പടെ പലരും. അതിന്റെ ഒരു ഭാഗമായി ആ പെണ്‍കുട്ടിയെ കേരളത്തിലേക്ക് ക്ഷണിച്ച ബൊചെയ്ക്കു ഒരായിരം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ആ മോള്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും വൈറല്‍ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

‘ബോബി ചെമ്മണ്ണൂർ ഗ്രുപ്പിനും മോണലിസക്കും അഭിനന്ദനങ്ങള്‍. വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. സാമ്ബത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തിലെ കുട്ടി. പല റിപ്പോർട്ടുകളിലും കോഴിക്കോട് 15 ലക്ഷം രൂപയാണ് യാത്രചിലവായി താരത്തിന് കോഴിക്കോട് എത്തുന്നതിന് ലഭിക്കുന്നതെന്ന് അറിയുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുവാൻ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോസ്ലെ എത്തിയത്’- എന്ന് മറ്റൊരാളും കുറിച്ചു.

സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ചിത്രത്തില്‍ അഭിനയിക്കുന്നതിന് പെണ്‍കുട്ടിക്ക് 21 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർക്ക് കിട്ടുന്നതിലും നല്ലതല്ലേ ഈ പാവം പെണ്‍കുട്ടികള്‍ അവസരം കിട്ടുന്നതെന്നും എന്നും അദ്ദേഹം ചോദിക്കുന്നു.

ആളൊരല്പം പ്രാഞ്ചിയേട്ടൻ ആണെങ്കിലും ബോബി കേരള പൊതു സമൂഹത്തിന് സുപരിചിതനാണ്, പ്രശസ്തനാണ് അതിനാല്‍ തന്നെ പുതിയതായി ഒരു പബ്ലിസിറ്റിയുടെ ആവശ്യം ബോബിക്കില്ലെന്നാണ് കെവിന്‍ പീറ്റർ എന്നയാള്‍ കുറിച്ചത്. എന്നാലും നെഗറ്റീവ് പബ്ലിസിറ്റിയെ നന്നായി ഉപയോഗപ്പെടുത്തി, എങ്ങിനെ സോഷ്യല്‍ മീഡിയയെ കയ്യിലെടുക്കാമെന്നും അത് വെച്ച്‌ എങ്ങിനെ സ്വയം മാർക്കറ്റ് ചെയ്യാമെന്നും തെളിയിച്ച ഒരു നല്ല ബിസിനസുകാനാണ് ബോബിയെന്നും അദ്ദേഹം പറയുന്നു.

ഹണി റോസുമായുള്ള പ്രശ്നത്തെ തുടർന്ന് മലയാള നടിമാർക്ക് പകരം കുംഭമേളയില്‍ കല്ലുമാല വില്‍ക്കാൻ വന്ന് താരമായി മാറിയ മോണോലിസ എന്ന നാടോടി പെണ്‍കുട്ടിയെ കോഴിക്കോട് ഉദ്ഘാടനത്തിനായി കൊണ്ടുവന്ന ബോബിയുടെ നീക്കം സൂപ്പർ എന്നു പറഞ്ഞാല്‍ മാത്രം പോരാ അത് ഒരു ഒന്നൊന്നര പണിയും കൂടിയാണ് എന്നു പറഞ്ഞേ പറ്റൂ. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർ ഉദ്ഘാടനങ്ങള്‍ ഒരു ബിസിനസ് ആക്കി മാറ്റി പിന്നെയും പിന്നെയും വാരി കൂട്ടുന്നതിന് പകരം ഇവിടെ ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും കൂടിയാണ് രക്ഷപ്പെടുന്നത്. എന്തായാലും മോണോലിസയ്ക്ക് ആശംസകള്‍ നേരുന്നു നല്ലൊരു ഭാവി ഉണ്ടാവട്ടെയേന്നും കെവിന്‍ കൂട്ടിച്ചേർത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.