മാനന്തവാടി ജില്ലാ ടി ബി സെന്ററിലേക്ക് ആവശ്യമായ ലാബ് റീ-ഏജന്റുകൾ/ലാബ് കൺസ്യൂമബിൾസ് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അപേക്ഷ മാർച്ച് 5 വൈകിട്ട് 3 മണിവരെ മാനന്തവാടി ജില്ലാ ടി ബി സെന്ററിൽ സമർപ്പിക്കാം. ടെൻഡർ ഫോറം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 04935298149.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.