വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംക്കൊല്ലി, ചേലോട്, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളേജ്, നവോദയ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 4) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, അയിലമൂല, മൂളിത്തോട്, തേറ്റമല, വെള്ളിലാടി, മാങ്ങോട് – പുല്ലോറ പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.