കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോ​ഗിക്കാറുണ്ടല്ലോ. ദിവസവും അഞ്ചോ ആറോ ഡയപ്പറുകൾ വരെ ഉപയോഗിക്കുന്നത് കാണാം. മണിക്കൂറോളം ഡയപ്പറുകൾ വയ്ക്കുന്നത് കുഞ്ഞുങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റുക. കുഞ്ഞ് മലമൂത്ര വിസർജ്ജനം നടത്തി ഏറെ നേരം കഴിഞ്ഞ് ഡയപ്പർ അഴിച്ചു മാറ്റുന്ന രീതി നല്ലതല്ല. ഇത് അലർജ്ജി അടക്കമുള്ള അസുഖങ്ങൾ വരുത്താൻ ഇടയാക്കും. അത് കൊണ്ട് തന്നെ ഡയപ്പറുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഉപയോഗിക്കുന്ന ബ്രാൻഡ് നിങ്ങളുടെ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഡയപ്പര്‍ വൃത്തിയായും നനവില്ലാതെയുമാണ് വച്ചതെന്ന് ഉറപ്പാക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല. കുട്ടികൾ ഇറുകിയ ഡയപ്പറുകളാണ് ധരിക്കുന്നതെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിയശേഷം ചര്‍മം ഈര്‍പ്പരഹിതമാക്കി വെക്കുന്നത് ഫംഗസ് ബാധ തടയുന്നതിനും ഡയപ്പര്‍ റാഷ് പ്രതിരോധിക്കുന്നതിനും അനുയോജ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വീര്യംകുറഞ്ഞ സോപ്പുകളോ സോപ്പ് രഹിതമായ ക്ലെന്‍സറുകളോ ഉപയോഗിക്കാം.

പറ്റുന്ന സമയത്തെല്ലാം കുഞ്ഞിന് ഡയപ്പര്‍ ധരിപ്പിക്കാതെ നോക്കുന്നതാണ് നല്ലത്. ഇതുവഴി ചര്‍മത്തിന് വളരെയധികം വായുസഞ്ചാരം ലഭിക്കും.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.