ഫാമിലി കൗൺസലിംഗ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ
കൗൺസലർമാരെ നിയമിക്കുന്നു. 30 ന് മുകളിൽ പ്രായമുള്ള,
ക്ലിനിക്കൽ/കൗൺസിലിംഗിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്പെഷ്യലൈസേഷനോടെ സൈക്കോളജിയിൽ ബിഎ/ ബിഎസ്‌സി, എംഎ/എംഎസ്‌സി സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്ഏപ്രിൽ ഏഴിനകം അപേക്ഷിക്കാം.
മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രി/ക്ലിനിക്കിൽ കുറഞ്ഞത് മൂന്നോ അഞ്ചോ വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ഫാമിലി ആൻ്റ് റിലേഷൻഷിപ്പ് കൗൺസിലിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, വയനാട്, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, കൽപ്പറ്റ എന്ന വിലാസത്തിൽ അപേക്ഷ നൽകാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍