പാരസെറ്റമോള്‍‍ ഒത്തിരി കഴിക്കല്ലേ…

ചിലര്‍ക്ക് എന്തിനുമുള്ള പ്രതിവിധിയാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ ഉപദ്രവകാരിയല്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത് കഴിക്കുന്നത്. 70 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍. പനിക്കും ശരീരം വേദനയ്ക്കും പ്രതിവിധിയാണ് പാരസെറ്റമോള്‍. മരുന്നുകഴിച്ച്‌ 30 മിനിറ്റിനുള്ളില്‍ തന്നെ പനിയും ശരീരവേദനയും കുറഞ്ഞുതുടങ്ങുകയും ചെയ്യും. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് ഇതിന്റെ ഗുണം ലഭിക്കുക. പൊതുവെ ഉപദ്രവകാരിയല്ലാത്തതിനാല്‍ തന്നെ പനിയോ, മേലുവേദനയോ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിക്കഴിക്കുകയും ചെയ്യും. എന്നാല്‍ എന്തിനും ഏതിനും പാരസെറ്റമോള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വേദന സംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കുമെന്നാണ് പൊതുവായി എല്ലാവരും പറയാറുള്ളത്. എന്നാല്‍ വൃക്കയെയല്ല പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിനെ ബാധിക്കുമെന്നാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടറായ ഡോ: മനോജ് ശര്‍മ പറയുന്നത്. കൃത്യമായ നിര്‍ദേശത്തോടെയല്ലാതെ പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിഷമയമാകുന്നതിന് കാരണമാകുമെന്നും ലിവര്‍ ഫെയ്‌ലിയറിലേക്ക് വരെ നയിച്ചേക്കാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. പാരസെറ്റമോളിനോട് അലര്‍ജിയുള്ളവര്‍ ഒരിക്കലും ഇത് കഴിക്കരുത്. പാരസെറ്റമോള്‍ അടങ്ങിയിരിക്കുന്ന മരുന്ന് കഴിക്കുമ്പോഴും ഇത് വീണ്ടും കഴിക്കരുത്. കരള്‍ രോഗങ്ങള്‍, വൃക്ക രോഗം, അളവില്‍ കൂടുതല്‍ മദ്യം കഴിച്ചവര്‍, ഭാരക്കുറവ് ഉള്ളവര്‍ എന്നിവ പാരസെറ്റമോള്‍ കഴിക്കുന്നതിന് മുന്‍പായി നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടിയിരിക്കണം. പാരസെറ്റമോളിന്റെ തുടര്‍ച്ചയായ ഉപയോഗം തളര്‍ച്ച, ശ്വാസം ലഭിക്കാതെ വരിക, ചുണ്ടുകളും വിരലുകളും നീല നിറമാകുക, അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണെങ്കില്‍ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.