വൈത്തിരി : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വൈത്തിരി സുഗന്ധഗിരി ഗവ.യു.പി സ്കൂളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഐ.ടി.ഡി.പി,ഫോറസ്റ്റ്, റവന്യൂ, പഞ്ചായത്ത്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസർ ജി. പ്രമോദ്, കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, പൊഴുതന വില്ലേജ് ഓഫീസർ പി.കെ മിനി, കുന്നത്തിടവക സ്പെഷ്യൽ വില്ലേജ് ഓഫീസർ രമേശ്, വൈത്തിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീല ബീവി, പൊഴുതന വൈത്തിരി പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സുരേഷ്‌കുമാർ, എസ്.എൽ അരുൺ, കെ.എസ്.ഇ.ബി യെ പ്രതിനിധീകരിച്ച് കെ.കെ ഷിനു തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തിൽ വൈത്തിരി സബ് ഇൻസ്‌പെക്ടർ പി. പി അഖിൽ, ജനമൈത്രി അസി.നോഡൽ ഓഫീസർ കെ.എം ശശിധരൻ, സബ് ഇൻസ്‌പെക്ടർ വിമൽ ഷാജി തുടങ്ങിയവർ അദാലത്ത് ഏകോപിപ്പിച്ചു. എഴുപതോളം പരാതികളാണ് അദാലത്തിൽ ലഭിച്ചത്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ