കാലവര്‍ഷക്കെടുതി:ജില്ലയിലെ 242.74 ഹെക്ടറിലെ കൃഷി നശിച്ചു.

ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്. 2199.35 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ഇതുവരെ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്. 353850 കുലച്ച വാഴകള്‍ പൂര്‍ണ്ണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 92 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും പൂര്‍ണ്ണമായി നശിച്ചു.

ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് കൃഷി മേഖലയില്‍ വ്യപക നാശനടഷ്ടം സംഭവിക്കാന്‍ കാരണമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. ശേഷം 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഇന്‍ഷൂര്‍ ചെയ്ത വിളകള്‍ക്ക് കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് പുറമേ വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും കര്‍ഷകര്‍ക്ക് ബന്ധപ്പെടാം ഫോണ്‍- 9495012353, 9383471912.

*കര്‍ഷകര്‍ക്ക് പഞ്ചായത്ത്തലത്തില്‍ പരാതികള്‍ അറിയിക്കാം.*

പടിഞ്ഞാറത്തറ- 9383471934, പൊഴുതന- 9383471935, വെങ്ങപ്പള്ളി- 9383471937, കല്‍പ്പറ്റ- 9383471928, മേപ്പാടി- 9383471931, കോട്ടത്തറ- 9383471930, മുട്ടില്‍- 9383471933, മുപ്പൈനാട്- 9383471932, വൈത്തിരി- 9383471938, തരിയോട്- 9383471936,
സുല്‍ത്താന്‍ ബത്തേരി- 9383471958, നൂല്‍പ്പുഴ- 9383471957, മീനങ്ങാടി- 9383471955, അമ്പലവയല്‍- 9383471954, നെന്മേനി -9383471956, പനമരം- 9383471950, മുള്ളന്‍കൊല്ലി-9383471949, പുല്‍പ്പള്ളി- 9383471952, പൂതാടി- 9383471951, കണിയാമ്പറ്റ- 9383471948, തവിഞ്ഞാല്‍- 9383471942, തിരുനെല്ലി- 9383471943, മാനന്തവാടി- 9383471941, തൊണ്ടര്‍നാട്- 9383471944, എടവക- 9383471940, വെള്ളമുണ്ട- 9383471945 നമ്പറുകളില്‍ അറിയിക്കാം.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.