ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ google ഡാറ്റയ്ക്ക് എന്ത് സംഭവിക്കും? വിൽപ്പത്രത്തിന് സമാനമായി നിങ്ങളുടെ ഗൂഗിൾ ഡേറ്റ ആക്സസ് ഉറ്റവർക്കും ഉടയവർക്കും കൈമാറാൻ ചെയ്യേണ്ടത് ഇത്രമാത്രം

സ്മാർട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗവും ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വർഷങ്ങളായി ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഇക്കാലയളവില്‍ പകർത്തിയ ജീവിതത്തിലെ നല്ലനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏറെകാലം ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് എളുപ്പമല്ല. ഫോണുകള്‍ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അവയെല്ലാം ചിലപ്പോള്‍ നഷ്ടപ്പെടാം. മറ്റൊരു പ്രശ്നം ഫോണിലെ മെമ്മറിയുടെ പരിമിതിയാണ്. ഫോണിലെ സ്റ്റോറേജില്‍ സൂക്ഷിക്കാനാവുന്ന ഡേറ്റയ്ക്ക് പരിധിയുണ്ട്.

ഈ സാഹചര്യത്തിലാണ് നമ്മളെല്ലാം ഗൂഗിള്‍ സ്റ്റോറേജ് പോലെയുള്ള ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍ ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വിൽപത്രത്തിലൂടെ സ്വത്ത് കൈമാറുന്നതുപോലെതന്നെ ഗൂഗിളിലും ഉറ്റവർക്കും ഉടയവർക്കും നിങ്ങളുടെ ഡേറ്ററിലേക്കുള്ള ആക്സസ് നിങ്ങളുടെ മരണശേഷം നൽകുവാൻ സാധിക്കുന്ന സൗകര്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഡേറ്റ ലെഗസി കൈമാറുവാൻ ഒരു വ്യക്തി ചെയ്യേണ്ട അത് വളരെ ലളിതമായ സെറ്റിങ്ങുകളാണ്. അവ എന്താണെന്നും ചുവടെ പരിചയപ്പെടാം.

ഡിജിറ്റല്‍ ലെഗസി: നിങ്ങളുടെ ഗൂഗിള്‍ ഡേറ്റ ഏറ്റവും എളുപ്പത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നല്‍കാനുള്ള വഴി, യൂസർ നെയിമും പാസ് വേഡും മറ്റും അവർക്ക് നല്‍കുക എന്നതാണ്. എന്നാല്‍ എല്ലായിപ്പോഴും അതിന് പറ്റിയ സാഹചര്യം ആവണമെന്നില്ല. മറ്റ് കമ്ബനികളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്റ മരണ ശേഷം ഡേറ്റ കൈകാര്യ ചെയ്യുന്നതിന് വേണ്ടി ഗൂഗിള്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ‘ഇനാക്ടീവ് അക്കൗണ്ട് മാനേജർ’ സൗകര്യം ഉപഭോക്താവിന് ഉപയോഗപ്പെടുത്താം.

അതായത് നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ ഡേറ്റ ഗൂഗിള്‍ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി ഗൂഗിളിനെ അറിയിക്കാം. ഇതിനായി ചില വിവരങ്ങള്‍ നിങ്ങള്‍ മുൻകൂർ നല്‍കണം.ഇതിനായി Manage your Google account – Data and Privacy- Scroll down to More options- Make a plan for your legacy തിരഞ്ഞെടുക്കുക.

നിഷ്ക്രിയ കാലയളവ്: നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാണെന്ന് തീരുമാനിക്കാൻ ഗൂഗിളിന് സമയപരിധി നല്‍കാം. 3 മാസം, 6 മാസം, 12 മാസം, 18 മാസം എന്നീ ഓപ്ഷനുകളാണ് ഗൂഗിള്‍ നല്‍കുന്നത്. അതായത് ഇതില്‍ 3 മാസം ആണ് നിങ്ങള്‍ തിരഞ്ഞെടുത്തത് എങ്കില്‍ മൂന്ന് മാസം അക്കൗണ്ട് ഒരു തരത്തിലും ഉപയോഗിക്കാതെ വന്നാല്‍ ഗൂഗിള്‍ ആ അക്കൗണ്ട് നിഷ്ക്രിയമായിട്ടുണ്ടെന്ന് തീരുമാനിക്കും. എന്നാല്‍ ഒരു ഗൂഗിള്‍ അക്കൗണ്ട് നിഷ്ക്രിയമാകാനുള്ള കാരണം മരണം മാത്രമായിരിക്കില്ലല്ലോ. വ്യക്തിപരമായ മറ്റ് കാരണങ്ങളാലും നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമായേക്കാം. ഈ സാഹചര്യങ്ങളില്‍ അക്കൗണ്ടിന്റെ നിഷ്ക്രിയ കാലാവധി പൂർത്തിയാകാനായത് ഗൂഗിള്‍ നിങ്ങളെ അറിയിക്കും. ഇതിനായി നിങ്ങളുടെ ഫോണ്‍ നമ്ബറും മറ്റൊരു ഇമെയില്‍ ഐഡിയും ഗൂഗിളിന് നല്‍കാം. ഇതിലേക്കാണ് അക്കൗണ്ട് നിഷ്ക്രിയമാണെന്നും അടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്ബ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള ഗൂഗിള്‍ അറിയിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിക്കുക.

വിശ്വസ്തരായ കോണ്ടാക്ടുകള്‍: ഇനി മരണം സംഭവിച്ചാല്‍, നിങ്ങളുടെ അക്കൗണ്ടിലെ ഡേറ്റയുടെ നിയന്ത്രണം വിശ്വസ്തരായ ആളുകള്‍ക്ക് കൈമാറാം. മക്കള്‍, ഭാര്യ, ഭർത്താവ് ഉള്‍പ്പടെ അടുത്ത അവകാശിക്കോ ഉറ്റവരായ മറ്റുള്ളവർക്കോ അത് നല്‍കാം. ഇതിനായി അവരുടെ ഇമെയില്‍ ഐഡികള്‍ നല്‍കണം.

ഡേറ്റ പങ്കുവെക്കല്‍ : വിശ്വസ്തരായ കോണ്‍ടാക്ടുകളുമായി ഏതെല്ലാം ഡേറ്റ പങ്കുവെക്കണം എന്ന് നേരത്തെ തീരുമാനിക്കാം. ഗൂഗിള്‍ ഫോട്ടോസ് ഉള്‍പ്പടെയുള്ളവ ഇതില്‍ നല്‍കാനാവും. നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമായിക്കഴിഞ്ഞാല്‍ ഗൂഗിള്‍ ഈ വ്യക്തികളെ വിവരം അറിയിക്കുകയും നിങ്ങളുടെ ഡേറ്റയിലേക്കുള്ള പ്രവേശനം നിങ്ങള്‍ തീരുമാനിച്ച വ്യക്തികള്‍ക്ക് തന്നെ ലഭിക്കുകയും ചെയ്യും.

അക്കൗണ്ടും ഡേറ്റയും നീക്കം ചെയ്യല്‍: നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമായെന്ന് ഗൂഗിള്‍ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ വിശ്വസ്തരായ കോണ്‍ടാക്ടുകളെ ഗൂഗിള്‍ വിവരം അറിയിക്കും. നിങ്ങള്‍ അനുവദിച്ച ഡേറ്റയുടെ പകർപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ അവർക്ക് മൂന്ന് മാസം സമയം അനുവദിക്കും. ഈ മൂന്ന് മാസത്തെ പരിധി കഴിഞ്ഞാല്‍ ഗൂഗിള്‍ നിങ്ങളുടെ ഡേറ്റയെല്ലാം സ്വമേധയാ നീക്കം ചെയ്യും. അതേസമയം, നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമായ വിവരം അറിയിക്കുന്നതിന് നിങ്ങള്‍ മറ്റുള്ളവരുടെ കോണ്‍ടാക്ടുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ആരെയും അറിയിക്കില്ല. മൂന്ന് മാസത്തിന് ശേഷം ഗൂഗിള്‍ ഡേറ്റയും അക്കൗണ്ടും നീക്കം ചെയ്യും

ഇനാക്ടീവ് അക്കൗണ്ട് മാനേജർ ഉപയോഗിച്ചില്ലെങ്കില്‍: മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇനാക്ടീവ് അക്കൗണ്ട് മാനേജർ എല്ലാവരും ഉപയോഗിക്കാനിടയില്ല. മൂന്ന് മാസമാണ് ഒരു ഗൂഗിള്‍ അക്കൗണ്ടിന് നിഷ്ക്രിയമായി തുടരാനുള്ള കാലാവധി. ഇനാക്ടീവ് അക്കൗണ്ട് മാനേജർ ഉപയോഗിച്ച്‌ അവകാശികളുടെ കോണ്‍ടാക്ടുകള്‍ നല്‍കിയില്ലെങ്കില്‍ സാഭാവികമായും അക്കൗണ്ട് നിഷ്ക്രിയമായി മൂന്ന് മാസത്തിന് ശേഷം ഗൂഗിള്‍ ഡേറ്റയും അക്കൗണ്ടും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ പ്രധാനപ്പെട്ട ഡേറ്റ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എടുക്കുന്നതിനായി നിങ്ങളുടെ ഉറ്റവർക്കോ നിയമപ്രകാരമുള്ള പ്രതിനിധികള്‍ക്കോ ഗൂഗിളിനെ നേരിട്ട് ബന്ധപ്പെടാം. മരണ സർട്ടിഫിക്കറ്റ് ഉള്‍പ്പടെ ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഗൂഗിള്‍ ഉപഭോക്താവിന്റെ ഡേറ്റയിലേക്ക് പ്രവേശനം നല്‍കൂ. എങ്കിലും ഡേറ്റയിലേക്ക് പൂർണമായ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പില്ല.

നിഷ്ക്രിയ അക്കൗണ്ടിലെ ഡേറ്റ ആപ്പിള്‍ എന്ത് ചെയ്യും?

ഇനി നിഷ്ക്രിയ അക്കൗണ്ടിലെ ഡേറ്റ ആപ്പിള്‍ എന്ത് ചെയ്യുമെന്ന് നോക്കാം. ഡേറ്റയുടെ കാര്യത്തില്‍ കടുംപിടിത്തമുള്ള സ്ഥാപനമാണ് ആപ്പിള്‍. അതുകൊണ്ടു തന്നെ ലോഗിൻ വിവരങ്ങള്‍ ഇല്ലാതെ ആപ്പിള്‍ ഡേറ്റയിലേക്കുള്ള പ്രവേശനം സാധ്യമല്ല. ഒരു വർഷം വരെ ആപ്പിള്‍ അക്കൗണ്ടിന് നിഷ്ക്രിയമായി തുടരാനാവും. അതിന് ശേഷം ആപ്പിള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ ഐഡിയിലേക്ക് അറിയിപ്പ് നല്‍കും. അതിന് ശേഷം അക്കൗണ്ട് ഉടമയില്‍ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കില്‍, അക്കൗണ്ട് നീക്കം ചെയ്യും. ആപ്പിള്‍ ഐഡിയും, ഇമെയില്‍ അക്കൗണ്ടും, സ്റ്റോറേജും ഉള്‍പ്പടെ ആപ്പിള്‍ നീക്കം ചെയ്യും. അതിന് ശേഷവും അക്കൗണ്ടിലെ ചില വിവരങ്ങള്‍ കമ്ബനി സൂക്ഷിച്ചുവെക്കും. നിയമപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണിത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.